2012, ഡിസംബർ 14, വെള്ളിയാഴ്‌ച

akaleyo nee, Gradmaster Malayalam lyrics


ഗാനം : അകലെയോ  നീ 
ചിത്രം : ഗ്രാന്‍ഡ്‌ മാസ്റര്‍

അകലെയോ നീ...  അകലെയോ... 
വിട തരാതെന്തേ പോയി നീ 

ഒരു വാക്കിനുമകലെ നീ എങ്കിലും അരികില്‍ ഞാനിന്നും  
മറു വാക്കിന്‍ കൊതിയുമായി നില്‍ക്കയാണ്‌  പിരിയാതെ 
അഴകേ വാ.. അരികെ വാ..  മലരേ വാ.. തിരികെ വാ.. 

അകലെയോ നീ... അകലയോ...
വിട തരാതെന്തേ പോയി നീ 

എത്രയോ ജന്മമായ് നിന്‍ മുഖമിതു തേടീ ഞാന്‍ 
എന്റെയായ് തീര്‍ന്ന നാള്‍ നാം തങ്ങളിലൊന്നായി  
എന്നുമെന്‍ കൂടെയായ് എന്‍ നിഴലതുപോലെ നീ 
നീങ്ങവേ നേടി ഞാന്‍ എന്‍ ജീവിത സായൂജ്യം 

സഖി നിന്മൊഴി ഒരുവരി പാടി പ്രണയിത  ഗാനം
ഇനി എന്തിനു വേറൊരു മഴയുടെ സംഗീതം 

അഴകേ വാ.. അരികെ വാ.. മലരേ വാ.. തിരികെ വാ.. 

ഇല്ല ഞാന്‍ നിന്‍ മുഖം... എന്‍ മനസ്സിതില്‍ ഇല്ലാതെ
ഇല്ല ഞാന്‍ നിന്‍സ്വരം എന്‍ കാതുകള്‍ നിറയാതെ 
എന്തിനു പോയി നീ അന്നൊരു മൊഴി മിണ്ടാതെ 
ഇന്നുമെന്‍ നൊമ്പരം നീ കാണുവതില്ലെന്നൊ 

കളി ചില്ലിയ കിളിയുടെ മൌനം കരളിനു നോവായ്‌ 
വിട ചൊല്ലിയ മനസ്സുകള്‍ ഇടറുകയായി മൂകം 


അഴകേ വാ.. അരികെ വാ.. മലരേ വാ.. തിരികെ വാ..